നിരവധി എഐ ഫീച്ചറുകളുമായി റിയല്‍മി 15 പ്രോ 5 ജി ഈ മാസമെത്തും

നിരവധി എഐ ഫീച്ചറുകളുമായി റിയല്‍മി 15 പ്രോ 5 ജി ഈ മാസമെത്തും

ജനപ്രിയമായ നമ്പര്‍ സീരീസില്‍ പുതിയ ഫോണുമായി റിയല്‍മി വരുന്നു. ജൂലൈ 24 നായിരിക്കും ഇന്ത്യയില്‍ റിയല്‍മി 15 പ്രോ 5G കമ്പനി അവതരിപ്പിക്കുക. നിരവധി എഐ ഫീച്ചറുകളുമായി എത്തുന്ന ഫോണ്‍ മിഡ്‌റേഞ്ച് സെഗ്മെന്റില്‍ കടുത്ത മത്സരം സൃഷ്ട്ടിക്കും. ഫ്‌ലോയിംഗ് സില്‍വര്‍, സില്‍ക്ക് പിങ്ക്, സില്‍ക്ക് പര്‍പ്പിള്‍, വെല്‍വെറ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തുക. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും റിയല്‍മി ഇന്ത്യ ഇസ്റ്റോര്‍ വഴിയും വാങ്ങാനാകും. 30000 രൂപക്ക് താഴെയാണ് വില പ്രതീക്ഷിക്കുന്നത്.

15 പ്രോ 5 ജിയുടെ സവിശേഷതകള്‍

1- 144Hz റിഫ്രഷ് റേറ്റും 6,500 nits പീക്ക് ബ്രൈറ്റ്‌നസ് ലെവലുമുള്ള 4D കര്‍വ്+ അമോലെഡ് ഡിസ്‌പ്ലേ.
2- കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമാണ് ഡിസ്‌പ്ലേക്ക്.
3- സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 SoC യാണെന്നത് ഫോണിന്റെ കരുത്ത് ദിവസേനയുള്ള ഉപയോഗത്തിന് പുറമെ സാധാരണഗതിയിലുള്ള ഗെയിമിങ്ങിനും സഹായിക്കും.
4- 80W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററി.
5- ഒ ഐ എസ് പിന്തുണയുള്ള 50മെഗാപിക്‌സല്‍ സോണി IMX896 പ്രൈമറി സെന്‍സറും 50 എംപി അള്‍ട്രാ വൈഡും അടങ്ങിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ഫോണിനുള്ളത്.
6- മുന്‍ ക്യാമറകളിലും പിന്‍ ക്യാമറകളിലും 60fpsല്‍ 4K വീഡിയോ റെക്കോര്‍ഡിംഗിനെ ഫോണ്‍ പിന്തുണയ്ക്കും.
7- പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഫോണിന് IP69 റേറ്റിംഗ് ഉണ്ടായിരിക്കും.

administrator

Related Articles