വരുന്നു,ഐഫോണ്‍ 17 ലൈനപ്പ്

വരുന്നു,ഐഫോണ്‍ 17 ലൈനപ്പ്

ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 17 ലൈനപ്പ് ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ സീരീസില്‍ നാല് വ്യത്യസ്ത മോഡലുകള്‍ ഉള്‍പ്പെടും. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയായിരിക്കും.

സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17 മോഡലിന് അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് വലിയ സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നാണ് പുതിയ സൂചനകള്‍. ഐഫോണ്‍ 16 ബേസ് വേരിയന്റില്‍ ഉള്‍പ്പെടുത്തിയിരുന്ന 6.1 ഇഞ്ച് സ്‌ക്രീനില്‍ നിന്നുള്ള ഒരു അപ്‌ഗ്രേഡായിരിക്കും ഇത്. ടിപ്സ്റ്റര്‍ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ പങ്കിട്ട ഒരു പോസ്റ്റാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

2025ല്‍ അടിസ്ഥാന ഐഫോണ്‍ മോഡലുകളുടെ പ്രാരംഭ വില നിലവിലേതുതന്നെ തുടരാന്‍ സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ഐഫോണ്‍ 17 ഇന്ത്യന്‍ വിപണിയില്‍ 89,900 രൂപയ്ക്ക് എത്തു മെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. പുതിയ ഐഫോണ്‍ 17 എയറിന് 99,900 രൂപ വിലവരും. അതേസമയം, പ്രീമിയം ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് വേരിയന്റുകള്‍ക്ക് യഥാക്രമം 1,39,900 രൂപയും 1,64,900 രൂപയും വിലയുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

administrator

Related Articles