വസീന്ദ്ര മിശ്ര ജന്‍തന്ത്ര ടിവിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

വസീന്ദ്ര മിശ്ര ജന്‍തന്ത്ര ടിവിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വസീന്ദ്ര മിശ്ര ജന്‍തന്ത്ര ടിവിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റു. മുമ്പ് അദ്ദേഹം ജന്‍തന്ത്ര ടിവിയില്‍ ന്യൂസ് ഡയറക്ടറായും നെറ്റ്‌വര്‍ക്കിലൽ എഡിറ്റര്‍ ഇന്‍ ചീഫായും സേവനമനുഷ്ഠിച്ചിരുന്നു.

മിശ്രയ്ക്ക് 30 വര്‍ഷത്തിലധികം പത്രപ്രവര്‍ത്തന പരിചയമുണ്ട്. അതില്‍ രണ്ട് പതിറ്റാണ്ടിലേറെ ടെലിവിഷനിലും പത്ത് വര്‍ഷത്തിലധികം അച്ചടി മേഖലയിലുമാണ്. ആദ്യകാലത്ത് പ്രഭാത് ഖബര്‍, അമര്‍ ഉജാല, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ് എന്നിവയിലും അതിന് മുമ്പ് റാഞ്ചിയിലെ ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു.
പ്രക്ഷേപണ പരിചയത്തിനു പുറമേ, ജയ്പൂരിലെ ഹരിദേവ് ജോഷി യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ മാനേജ്‌മെന്റ് ബോര്‍ഡില്‍ ഗവര്‍ണറുടെ നോമിനിയായും മിശ്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്.

administrator

Related Articles