ഐഫോൺ നിർമാണത്തിൽ ഇന്ത്യയിൽ വൻവർധനവെന്ന് റിപ്പോർട്ട്. ഏപ്രിലിൽ കമ്പനി രാജ്യത്ത് നിന്ന് കൊണ്ടുപോയത് 29 ലക്ഷം ഐഫോണുകളാണ്. കഴിഞ്ഞ മാസം കയറ്റുമതി ചെയ്ത ഫോണുകളെ അപേക്ഷിച്ച് 76 ശതമാനം വർധനവ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതേസമയം ചൈനയിൽ നിന്ന് 9 ലക്ഷം ഫോണുകൾ മാത്രമാണ് കമ്പനി നിർമ്മിച്ചത്. ഉത്പാദനം കുറയ്ക്കുകയും കയറ്റുമതി ചെയ്യുന്ന ഫോണുകളുടെ എണ്ണത്തിൽ ഇടിവ് സംഭവിക്കുകയും ചെയ്തത് ചൈനയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
2017ലാണ് ഇന്ത്യയിൽ ആപ്പിൾ പ്രവർത്തനം ആരംഭിക്കുന്നത്. വളരെ കുറച്ച് വേരിയന്റുകളുമായി ഉത്പാദനം ആരംഭിച്ച ആപ്പിൾ ഇപ്പോൾ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയുന്ന ഐഫോണുകളുടെ മുഴുവൻ നിർമാണവും ഇന്ത്യയിൽ തന്നെ ചെയ്യാനാകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അടുത്തവർഷം മുതൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഐ ഫോണുകളുടെ എണ്ണം 25 ദശലക്ഷമായി ഉയർന്നേക്കുമെന്നും ചൈനയെ കൂടാതെ നിർമാണത്തിനായുള്ള സകല സജ്ജീകരണങ്ങളുമുള്ള രാജ്യം ഇന്ത്യയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

